ഇന്ത്യക്ക് ആദ്യ മെഡല്‍

റിയോ ഡി ജനെയ്‌റോ: ഗുസ്തിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചു. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം നേടി. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്.മത്സരത്തിന്റെ ആദ്യ പീരിയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിക്കുകയായിരുന്നു.
ഹരിയാനയിലെ റോത്തക്ക് സ്വദേശിനിയാണ് സാക്ഷി മാലിക്ക്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാക്ഷി വെള്ളി മെഡല്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *