318 കിലോ കഞ്ചാവു പിടിച്ച സംഭവത്തില്‍ ലഹരി കടത്തു സംഘത്തിലെ മുഖ്യ പ്രതികള്‍ പിടിയില്‍

മലപ്പുറം: 24.9. 20 തിയ്യതി മലപ്പുറം ചാപ്പനങ്ങാടിയില്‍ വച്ച് 318 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ലഹരി കടത്തുസംഘത്തിലെ മുഖ്യ പ്രതികളായ 3 പേരെ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഉ്യുെ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടി. മലപ്പുറം ഇരുമ്പൂഴി സ്വദേശി പറമ്പന്‍ കരേകടവത്ത് അബ്ദുള്‍ ജാബിര്‍(31) , അരീക്കോട് വെള്ളേരി സ്വദേശി തിരുവച്ചാലില്‍ സിബില്‍ (23), വയനാട് നടുവയല്‍ സ്വദേശി വീമ്പോയില്‍ സജീദ് മോന്‍ (22) എന്നിവരാണ് പിടിയിലായത്. 24 ,.9. 20 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ(ന്ധയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്തികൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. അന്ന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഇര്‍ഷാദ്, അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശി അബ്ദുറഹിമാന്‍, മഞ്ചേരി സ്വദേശി അക്ബര്‍ അലി, ഇരുമ്പൂഴി സ്വദേശി നജീബ് എന്നിവരെ അന്ന് പിടികൂടി കൂടിയിരുന്നു. അന്ന് സംഭവസ്ഥലത്തു നിന്നും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതികളാണ് ഇപ്പോള്‍ പിടിയിലായത്. കേരള പോലീസിന്റെ അടുത്ത കാലത്ത് നടന്നതില്‍ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്. പ്രതികള്‍ക്ക് കഞ്ചാവ് കടത്തിന് സാമ്പത്തികമായും മറ്റും സഹായം നല്‍കിയ ആളുകളെ നിരീക്ഷിച്ചു വരികയാണ്. ജില്ലയിലെ ,ലഹരി കടത്ത് മൊത്ത വിതരണ സംഘമാണ് ഇതിനു പിറകില്‍ ഉള്ളത്. ഇവരെ കുറിച്ച് വ്യക്തമായ സൂചന അന്വോഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വോഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മുലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഉ്യടജ ജജ ഷംസിന്റെ നേതൃത്വത്തില്‍ മുലപ്പുറം ഇന്‍സ്പക്ടര്‍ പ്രേംജിത്ത് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ് ,സത്യനാഥന്‍ മനാട്ട് , ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരെ കൂടാതെ ., സിയാദ്, സെയ്ദ് , സജു, സാക്കിര്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *