ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയ്ക്ക് സഹായവും സുരക്ഷയും ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് കോവിഡ് കാലത്ത് ഉപജീവനത്തിനായി ബിരിയാണി വില്‍പ്പന ആരംഭിച്ച ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയെ ആക്രമിച്ച കേസില്‍ പ്രതികണവുമായി ആരോഗ്യമന്ത്രി. സജ്നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും സജ്നയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സജ്നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ പൊലീസും സുരക്ഷ ഉറപ്പുവരുത്തണം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്. സജ്നയ്ക്ക് അടിയന്തിര സാമ്ബത്തികസഹായം നല്‍കുമെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *