മഞ്ചേരി: കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മയെ കണ്ടെത്തി. കണ്ണൂരില്‍നിന്നാണ് വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശിനിയെ നാല് വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്. 2016 മാര്‍ച്ച് 30നാണ് ഇവരെ കാണാതായത്.
അന്നേദിവസം തന്നെ പാപ്പിനിപ്പാറ സ്വദേശി സുബീഷനെയും (40) കാണാതായിരുന്നു. നിരവധി കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. പാണ്ടിക്കാട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗ കേസുണ്ട്. യുവതിയുടെ ഭര്‍ത്താവിെന്റ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇരുവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പൊലീസിന് ഒരു വിവരവും ഇല്ലായിരുന്നു. എന്നാല്‍, തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്ന് യുവതിയുടെ വിലാസത്തില്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. 2017ലാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. സര്‍ട്ടിഫിക്കറ്റില്‍നിന്ന് ഇവരുടെ മേല്‍വിലാസം കണ്ടെത്തിയ പൊലീസ് കണ്ണൂര്‍ എ.കെ.ജി റോഡിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് എത്തിയത്.
എന്നാല്‍, ഇവര്‍ അവിടെനിന്ന് താമസം മാറിയിരുന്നു. പിന്നീട് പ്രദേശത്തെ അംഗന്‍വാടി ടീച്ചര്‍മാരുടെയും ആശാവര്‍ക്കര്‍മാരുടെയും സഹായത്തോടെ ചിറക്കലില്നിന്ന് കണ്ടെത്തുകയായിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കി. സുബീഷനെ പാണ്ടിക്കാട് സ്റ്റേഷനിലെ ബലാത്സംഗ കേസില്‍ റിമാന്‍ഡ് ചെയ്തു.
ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. സി.ഐ സി. അലവി, എസ്.ഐ നസ്റുദ്ദീന്‍ നാനാക്കല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. ഹരിലാല്‍, എം.പി. ജയരാജ്, സിയാവുല്‍ ഹഖ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
