മലപ്പുറം: നബിദിനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി ക്രമീകകണങ്ങള്‍ ഏര്‍പ്പെടുത്തി. നേരത്തെ ഓണം പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കിയത് രോഗ വ്യാപന തോത് വര്‍ധിക്കാന്‍ ഇടയായതായി കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ കലക്ട്രര്‍ .നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദനീയമല്ല. കണ്ടയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബമന്ധപ്പെട്ട പ്രത്യേകപ്രാര്‍ത്ഥന പരമാവധി 40പേരെ പങ്കെടുപ്പിച്ച് നടത്താവുന്നതാണ്. ഇത്തരം പ്രത്തേക പ്രാര്‍ഥനകള്‍ ഒരു ആരാധനാ ഒരുതവണ മാത്രം നടത്താം. മദ്‌റസകളിലെ സാംസ്‌കാരിക ചടങ്ങുകള്‍ പാടുള്ളതല്ല. പൊതുഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്തരുത്. അതതു പ്രദേശങ്ങളിലെ വീടുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭക്ഷണം വിതരണം ചെയ്യാവുന്നതാണ്. ഭക്ഷണം വിതരണം ചെയ്യുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. സംഘം ചേര്‍ന്ന് വീടുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കാന്‍ ചുമതലപ്പെടുത്തിയ പ്രവര്‍ത്തകരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പുറും അവര്‍ എവിടെയൊക്കെ വിതരണം ചെയ്തു എന്നതുള്‍പ്പെടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം. പനി ,ചുമ ,ജലദോശം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കണ ചടങ്ങുകള്‍ നടക്കുന്ന സ്ഥലം ചടങ്ങിനു മുന്‍പും ശേഷവും അണുവിമുക്തമാക്കണം. ഭക്ഷണ അവശിഷ്ടങ്ങള്‍ ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കുകയും ചെയ്യണം. 10 വയസില്‍ താഴേയും 65വയസിനു മുകളില്‍ പ്രായമുള്ളവരും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഇത്തരം പരിപാടികളില്‍ സംബന്ധിക്കരുത്. കണ്ടയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷപരിപാടികളും ചടങ്ങുകളും അനുവദനീയമല്ല.
