ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തില്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോകട്ടെയെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി.
‘ഈ വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല.പറയാനുള്ളതെല്ലാം കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്’ -യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസില്‍ ബിനീഷിനെ വ്യാഴാഴ്ച രാവിലെ 11ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്ബത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.
