ഗവിയിലേക്കു വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി; പ്രത്യേക പാക്കേജുമായി വനംവകുപ്പും

പത്തനംതിട്ട: വിനോദസഞ്ചാരകേന്ദ്രമായ ഗവിയിലേക്കു സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഗവി യാത്രയ്ക്കായി വനംവകുപ്പിന്‍റെ പ്രത്യേക പാക്കേജുകളുമുണ്ട്. പീരുമേട് വള്ളക്കടവില്‍നിന്ന് ദിവസേന ഗവിയിലേക്കു മൂന്നു തവണ ജംഗിള്‍ സഫാരി എന്ന പേരില്‍ ബസ് സര്‍വീസ് ഉണ്ടാകും. കൂടാതെ ഗവി പ്രത്യേക പാക്കേജും വനംവകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് . പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോര്‍പ്പറേഷന്‍ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങള്‍ നിലവിലുണ്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗവിയില്‍ കൊടുംവേനലില്‍പ്പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. പുല്‍മേടുകളാല്‍ സമ്ബന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിന്‍ പുറത്തു നിന്ന് നോക്കിയാല്‍ ശബരിമലയുടെ ഒരു വിദൂര ദര്‍ശനം ലഭിക്കും. അത്യപൂര്‍വ്വങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കാറുണ്ട്.

പക്ഷിനിരീക്ഷകര്‍ക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്ബല്‍, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു.

പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആര്‍.ടി.സി ബസ് സര്‍വ്വീസുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സര്‍വീസ്. രാവിലെ 6.30-നും ഉച്ചയ്ക്ക് 12.30-നുമാണ് ഈ സര്‍വ്വീസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *