സാമ്ബത്തിക സംവരണം: സ്റ്റേ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി, സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. നജീം ആണ് കോടതിയെ സമീപിച്ചത്. സാമ്ബത്തീക സംവരണത്തിന്
ഭരണഘടനയില്‍ വ്യവസ്ഥയില്ലന്നും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണം
നിയമവിരുദ്ധമാണന്നുമാണ് ഹര്‍ജിയിലെ ആരോപണം.

പൊതു വിഭാഗത്തില്‍ സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടത്ര പoനം നടത്താതെയാണ്
ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാന്‍ ഒക്ടോബര്‍ 22നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. 2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ ചുവട് പിടിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ സാമ്ബത്തിക സംവരണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ മറ്റു സംവരണങ്ങള്‍ അര്‍ഹതയില്ലാത്ത, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയ്ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10 ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ പ്രവേശനം, ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ എന്നിവയില്‍ സാമ്ബത്തിക സംവരണം നേരത്തെ നടപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *