ലൈ​ഫ്മി​ഷ​ന്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ശ്ര​മി​ച്ചു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്മി​ഷ​ന്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ്പീ​ക്ക​ര്‍, നി​യ​മ​സ​ഭ പ്രി​വ​ലേ​ജ് ക​മ്മി​റ്റി​യെ ക​രു​വാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭ​യു​ടെ പ്രി​വി​ലേ​ജ് ക​മ്മ​റ്റി നേ​ര​ത്തെ ആ​ക്കി​യ​ത് തെ​റ്റാ​ണ്. സ്പീ​ക്ക​ര്‍ പ​ക്ഷം പി​ടി​ക്കു​ക​യാ​ണ്. യോ​ഗം നേ​ര​ത്തെ​യാ​ക്കി​യ​ത് മ​നഃ​പൂ​ര്‍​വ​മാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പ് പോ​ലും ക​ണ​ക്കി​ലെ​ടു​ത്തി​ല്ല.

കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദി​നെ​തി​രെ കെ.​സി. ജോ​സ​ഫ് ഒ​മ്ബ​ത് മാ​സം മു​മ്ബ് പ​രാ​തി ന​ല്‍​കി​യി​ട്ടും നി​യ​മ​സ​ഭ പ്രി​വി​ലേ​ജ് ക​മ്മ​റ്റി ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല. സ്പീ​ക്ക​ര്‍​ക്ക് ഇ​ന്ന് ക​ത്ത് ന​ല്‍​കും.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം നി​യ​മാ​നു​സൃ​ത​മാ​ണ്. ഇ​ത് അ​ട്ടി​മ​റി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണ്. ഇ​ഡി കോ​ട​തി​യി​ല്‍ കൊ​ടു​ത്ത റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി വി​വ​ര​ങ്ങ​ള്‍ ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന​യ്ക്ക് ചോ​ര്‍​ത്തി ന​ല്‍​കി എ​ന്നാ​ണ് ഇ​ഡി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ സി​പി​എ​മ്മു​കാ​ര്‍​ക്കും ജോ​ലി കൊ​ടു​ക്കാ​നാ​ണ് നീ​ക്കം. ബി​നീ​ഷി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ അ​പാ​ക​ത​യി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലും ബി​നീ​ഷി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല. ബി​നീ​ഷി​ന്‍റെ കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *