തിരുവനന്തപുരം: ബാലവാകാശ കമ്മീഷന് എന്നത് പാര്‍ട്ടി കമ്മീഷനായി മാറിയെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാനത്ത് ശ്രമം നടക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അന്വേഷണം അട്ടിമറിക്കാന്‍ കോവിഡിന്റെ പേരില്‍ സമയം നീട്ടിയെടുക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
കേരള പൊലീസും സര്‍ക്കാര്‍ സംവിധാനവും വന്‍ ഗൂഡാലോചന നടത്തി കേന്ദ്ര-സംസ്ഥാന തര്‍ക്കമാക്കി വേട്ടയാടപ്പെടുന്നുവെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. നിയമ സംവിധാനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നു. ബാലവാകാശ കമ്മീഷന് എന്നത് പാര്‍ട്ടി കമ്മീഷനായി മാറി. വാളയാറില്‍ ഉള്‍പ്പടെ മൗനാവകാശ കമ്മിഷനായിരുന്ന ബാലവകാശ കമ്മീഷന് ഇപ്പോള്‍ ആവേശമെങ്ങനെ ഉണ്ടാകുന്നു?. സത്യം തെളിയുമ്ബോള്‍ മുഖ്യമന്ത്രിയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് പാര്‍ട്ടിയും സര്‍ക്കാരും ഇടനിലക്കാരും തമ്മിലുള്ള പാലം. രവീന്ദ്രന് പാര്‍ട്ടി നോമിനിയാണ്. പല ഇടപാടുകളുടേയും സൂത്രധാരന്‍ രവീന്ദ്രനാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
