മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നിശല്യം രൂക്ഷമായ വാര്‍ഡുകളില്‍ കൃഷി നാശം വരുത്തുന്നവയെ വെടിവെച്ചു െകാല്ലാന്‍ അനുമതിയായി. അഞ്ച്, ഒമ്ബത്, 10, 11, 12, 15 വാര്‍ഡുകളില്‍ ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ്. ശല്യം രൂക്ഷമായതിനെതുടര്‍ന്ന് ജൂണ്‍ ഒമ്ബതിന് ചേര്‍ന്ന ജാഗ്രത സമിതി നടപടിയാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, മറ്റു ഗ്രാമപഞ്ചായത്തുകളില്‍ അനുമതി കിട്ടിയിട്ടും മാവൂരില്‍ നടപടിയുണ്ടായില്ല.
തുടര്‍ന്ന് മാവൂര്‍ ടൗണ്‍ റസിഡന്റ്സ് അസോസിയേഷന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കുകയും ഭാരവാഹികള്‍ നിരന്തരം ഫോളോഅപ് നടത്തുകയും ചെയ്തിരുന്നു. ഇതിെന്റ അടിസ്ഥാനത്തിലാണ് നടപടി. തോക്ക് ലൈസന്‍സുള്ള എ.കെ. ബിജുവിനാണ് വെടിവെക്കാന്‍ അനുമതി നല്‍കിയത്.
