ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഭീകരരടെ ആക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന. ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലെ സരായ് കാലെ ഖാനില്‍ ഇന്നലെ രാത്രിയാണ് സംഭവം. അറസ്റ്റിലായ രണ്ട് ഭീകരരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും, ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഭീകരര്‍ ജമ്മു കാശ്മീര്‍ നിവാസികളാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. അതാണ് സുരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തകര്‍ത്തത്.
