കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധി പറയല്‍ കോടതി നീട്ടി. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ഹര്‍ജിയില്‍ ചെന്നിത്തല പറഞ്ഞിരുന്നു.
. ഓഡിറ്റിങ് നിര്‍ത്താനുള്ള ഡയറക്ടരുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണ ഘടനാ ലംഘനവുമാണ്. ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
