തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി വിജിലന്‍സ് അധഃപധിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍മന്ത്രി
വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. ഒരു അഴിമതിയെയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കുറ്റം ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണം.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തി ഗുരുതരമായ മറ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്ബനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്ബനിയെ സര്‍ക്കാര്‍ കരിമ്ബട്ടികയില്പ്പെടുത്തിയില്ല.
മാത്രമല്ല ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് 1,000 കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്ബനിക്ക് നല്‍കുകയും ചെയ്തുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
