ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജില്‍ വിഷമദ്യദുരന്തം. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മദ്യശാല നടത്തിയിരുന്ന ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ ഉത്തരം ലഭിക്കുകയുള്ളുവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി വ്യക്തമാക്കി. മദ്യത്തിന്റെ സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായ ദമ്ബതികള്‍ക്കെതിരെ അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിന് നിരവധി കേസുകളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
