ജി 20: കോവിഡാനന്തര ലോകത്ത് പുതിയ ആഗോള സൂചിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 പാന്‍ഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദില്‍ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണത്തിലെ സുതാര്യതയിലും കഴിവുകള്‍ സൃഷ്ടിക്കുന്നതിലും അധിഷ്ഠിതമായ ഒരു പുതിയ ആഗോള സൂചികയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൂമിയെ സംരക്ഷിക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ജി 20 നേതാക്കളുമായി വളരെ ഫലപ്രദമായ ചര്‍ച്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളുടെ ഏകോപിത ശ്രമങ്ങള്‍ തീര്‍ച്ചയായും ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ ഇടയാക്കും,” സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജി 20 വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത മോദി ട്വിറ്ററില്‍ കുറിച്ചു.

“നമ്മുടെ പ്രക്രിയകളിലെ സുതാര്യത പ്രതിസന്ധിയോട് കൂട്ടായും ആത്മവിശ്വാസത്തോടെയും പോരാടാന്‍ നമ്മുടെ സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായതും സമഗ്രവുമായ ഒരു ജീവിതശൈലിക്ക് ഭൂമിയോടുള്ള വിശ്വസ്തത നമ്മെ പ്രചോദിപ്പിക്കും,” അദ്ദേഹം പറഞ്ഞു.

സാമ്ബത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ട്. ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *