ബാര്‍ക്കോഴ കേസ്; മുഖ്യമന്ത്രിക്കെതിരെ ബിജു രമേശ്, മാണിയും പിണറായിയും ഒത്തുകളിച്ചു

തിരുവനന്തപുരം: ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ്. തന്നോട് ഉറച്ച്‌ നില്‍ക്കാന്‍ പറഞ്ഞ പിണറായി വിജയന്‍ വാക്ക് മാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. ന്യായവും നീതിയും തനിക്ക് ലഭിക്കുന്നില്ല. മാണി പിണറായിയെ സന്ദര്‍ശിച്ചതോടെയാണ് ബാര്‍ക്കോഴ കേസ് നിലച്ചത്. പ്രതിയായ വ്യക്തിയെയാണ് പിണറായി അന്ന് കണ്ടതെന്നും ബിജു രമേശ് ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് പഴയ ആദര്‍ശ ശുദ്ധിയില്ല. തന്നെ മാനസികമായി തകര്‍ക്കാനും സാമ്ബത്തികമായി ബുദ്ധിമുട്ടിക്കാനും ശ്രമിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സികള്‍ ബാര്‍ക്കോഴ കേസ് അന്വേഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *