തിരുവനന്തപുരം: മുഖ്യധാരാ – സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയ വിമര്‍ശകരെയും നിശ്ശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലന്ന മുഖ്യമന്ത്രി പിണറായി വിജയെന്റ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമമാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടത്.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു. ഒരു നിയമം നിലവില്‍ വന്നശേഷം അത് നടപ്പാക്കിെല്ലന്ന് മുഖ്യമന്ത്രിക്കല്ല, ആര്‍ക്കും പറയാന്‍ കഴിയില്ല. നിയമം നടപ്പാക്കിെല്ലന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
കേരള പൊലീസ് ആക്റ്റിലെ 118എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണ്. ഭരണഘടനാപരമായി തന്നെ നിലനില്‍പ്പില്ലാത്ത ഒരു ഭേദഗതിയാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് കൊണ്ടുതന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്.
ഭേദഗതി നടപ്പാക്കില്ലന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് നിയമമായി നിലനില്‍ക്കുന്ന കാലത്തോളം പൊലീസിന് ഇതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. നടപ്പാക്കില്ലന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശു മാത്രമാണ്.
സി.പി.എം കേന്ദ്ര നേതൃത്വവും പ്രശാന്ത് ഭൂഷണപ്പോലുള്ള നിയമ വിദഗ്ധരും മാധ്യമലോകവും പൊതു സമൂഹവും ഈ നിയമത്തെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടും അത് പിന്‍വലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുപ്രീംകോടതിയുടെ നിരവധിയായ വിധികളുടെ അന്തസത്തെക്കെതിരെ കൊണ്ടുവന്ന ഈ ഭേദഗതിക്ക് നിയമപരമായി യാതൊരു നിലനില്‍പ്പുമില്ല. മാധ്യമങ്ങളെയും രാഷ്ട്രീയ വിമര്‍ശകരെയും പ്രതിപക്ഷത്തെയും നിശ്ശബ്ദരാക്കാന്‍ കൊണ്ടുവന്ന ഈ ഭേദഗതി ഉടന്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
