കൊച്ചി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി ഹൈക്കോടതി. ആറ് മാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നാണ് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കുക്കറി ഷോയില്‍ പങ്കെടുത്ത് മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും, അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നും പൊലീസ് കോടതിയില്‍ വാദിച്ചു.
