കോഴിക്കോട്: സ്വകാര്യ ലോഡ്ജിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഇയാള്‍ക്കൊപ്പം വീണ മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് അപകടമെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടപ്പറമ്ബ് ആശുപത്രിക്ക് എതിര്‍വശത്തുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ഇവര്‍ വീണത്.
ബാലുശ്ശേരി സ്വദേശി ജിജോ വര്‍ഗീസ് (46) ആണ് മരിച്ചത്. മീഞ്ചന്ത സ്വദേശി സുരേഷി(40)നെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മദ്യപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് അപകടമെന്ന് കസബ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.50ഓടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി രഞ്ജിത്താണ് ലോഡ്ജില്‍ റൂം വാടകയ്ക്കെടുത്തത്.
റൂം വാടകയ്ക്കെടുത്തയാള്‍ വൈകിട്ടോടെ പോയി. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാള്‍ രാത്രിയോടെ റൂമിലെത്തി. രണ്ട് പേര് താഴെ വീണത് സൂരജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്.
ഉടന്‍ തന്നെ ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഓഫീസര്‍മാരെത്തി ഇവരെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
