എല്‍ദോസ്​ കുന്നപ്പിള്ളി രാമക്ഷേ​​ത്രത്തിന്​ സംഭാവന നല്‍കിയിട്ടില്ല -രമേശ്​ ചെന്നിത്തല

പെ​രുമ്ബാവൂര്‍ എം.എല്‍.എ എല്‍ദോസ്​ കുന്നപ്പിള്ളി രാമക്ഷേത്ര നിര്‍മാണത്തിന്​ സംഭാവന നല്‍കിയി​ട്ടില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക്​ എല്‍ദോസ്​ കുന്നപ്പിള്ളി സംഭാവന നല്‍കിയെന്ന്​ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരണം നടന്നിരുന്നു. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ്​ സംഭാവന കൈപ്പറ്റിയതെന്നും ​രമേശ്​ ചെന്നിത്തല പറഞ്ഞു.​

എല്‍ദോസ്​ കുന്നപ്പിള്ളി ആര്‍.എസ്​.എസിന്​ സംഭാവന നല്‍കി രാമക്ഷേത്രത്തിന്‍റെ മാതൃക സ്വീകരിക്കുന്ന ചിത്രം കഴിഞ്ഞദിവസമാണ്​ പുറത്തുവന്നത്. ഇരി​േങ്ങാള്‍ കാവിന്‍റെ ഭാരവാഹികളെന്ന്​ പറഞ്ഞെത്തിയവര്‍ തന്നോട്​ ആയിരം രൂപ സംഭാവന വാങ്ങിയെന്നായിരുന്നു എം.എല്‍.എയുടെ വിശദീകരണം.

ജില്ല പ്രചാരക്​ അജേഷ്​ കുമാര്‍, വിദ്യാര്‍ഥി പ്രമുഖ്​ അനിലന്‍ ശങ്കര്‍, കെ.ആര്‍. സുഭാഷ്​, പി.എസ്​. ശരത്​, അരവിന്ദ്​ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്​. എം.എല്‍.എയുടെ ഓഫിസിലെത്തി സംഭാവന വാങ്ങി ഇവര്‍ ഫോ​ട്ടോ എടുക്കുകയായിരുന്നു. ചിത്രം വന്‍തോതില്‍ പ്രചരിച്ചതോടെ എം.എല്‍.എക്കെത​ിരെ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍​ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *