പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയെ കുടുക്കിയത് പൊലീസിന്‍്റെ ‘ചിരി’

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയായ ആദംകുട്ടിയാണ് പൊലീസ് പിടിയിലായത്. ഏഴ് വര്‍ഷം മുന്‍പാണ് കേസിനസ്പദമായ സംഭവം നടന്നത്. 13 വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ ഇയാള്‍ 7 വര്‍ഷം മുന്‍പാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസിന്‍്റെ ‘ചിരി’ പദ്ധതിയിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

2013 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പോലീസിന്റെ ‘ചിരി’ കോള്‍ സെന്ററിലേക്ക് വന്ന ഫോണ്‍ കോള്‍ വഴിയാണ് വിവരം പുറത്തായത്. വിവാഹം നിശ്ചയിച്ചതോടെ മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ‘ചിരി’യിലേക്ക് വിളിക്കുകയായിരുന്നു. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.

7 വര്‍ഷം മുന്‍പ് തനിക്കെതിരെ നടന്ന ലൈംഗികാതിക്രമം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെയാണ് ആദംകുട്ടിക്ക് പൂട്ട് വീണത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *