കോഴിക്കോട്: കോവിഡിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തിലല്ലേ കേസുകള്‍ കൂടുതലെന്ന് ചോദിക്കുന്നവരുണ്ടാകാം. കോവിഡ് വന്ന് എല്ലാവരും മരിച്ചു പോകുന്നതിനേക്കാള്‍ നല്ലത് അതായിരുന്നുവെന്ന് നാളെ വിലയിരുത്തപ്പെടും.
ആളുകള്‍ പുറത്തിറങ്ങുകയും ഇടപെടുകയും ചെയ്തപ്പോള്‍ കേസുകള്‍ കൂടി വരുന്നുണ്ട്. മരണനിരക്ക് ഉയരാതെ നിര്‍ത്താന്‍ കഴിഞ്ഞു. 4 മാത്രമാണ് സംസ്ഥാനത്തെ മരണനിരക്കെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ചൂണ്ടിക്കാട്ടി.
സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംബന്ധിച്ചാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
