കോഴിക്കോട്: കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം.
ഇരുവരുടേയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത് . കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയരോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
