‘മൂന്നുദിവസം വീതം ഭാര്യക്കും കാമുകിക്കുമൊപ്പം, ഒരു ദിവസം അവധി ; കുടുംബ തര്‍ക്കത്തിനൊടുവില്‍ യുവാവിന് നിര്‍ദേശം നല്‍കി പോലീസ്

ന്യൂഡല്‍ഹി : വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌​ കാമുകിക്കൊപ്പം യുവാവ് ആഴ്ചയില്‍ മൂന്നുദിവസം ഭാര്യയോടൊപ്പവും മൂന്നുദിവസം കാമുകിക്കൊപ്പവും കഴിയണമെന്ന് പോലീസിന്റെ നിര്‍ദേശം . ആഴ്ചയില്‍ ഒരു ദിവസം അവധിയും പോലീസ്​ അനുവദിച്ചുനല്‍കി. എന്നാല്‍ അതിനു പിന്നാലെ .പീഡനപരാതിയുമായി കാമുകി രംഗത്തെത്തി.

ജാര്‍ഖണ്ഡിലാണ് സംഭവം. റാഞ്ചിയിലെ കോകര്‍ സ്വദേശിയായ​ രാജേഷ്​ മഹതോ നേരത്തേ വിവാഹിതനായിരുന്നു . എന്നാല്‍ ഇടക്കാലത്ത് വച്ച്‌ യുവാവ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പെണ്‍കുട്ടിയോട്​ യുവാവ്​ തനിക്ക്​ ഭാര്യയും കുട്ടിയും ഉണ്ടെന്ന കാര്യം പറഞ്ഞിരുന്നില്ല . വിവാഹിതനല്ലെന്നായിരുന്നു പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നത്​. പിന്നീട്​ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച്‌​ പെണ്‍കുട്ടിക്കൊപ്പം യുവാവ്​ താമസം മാറ്റി.

ഭര്‍ത്താവിനെ കാണാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കി . ഭാര്യക്ക്​ പിന്നാലെ കാമുകിയായ പെണ്‍കുട്ടിയുടെ കുടുംബം യുവതിയെ തട്ടിക്കൊണ്ടുപോയതായി കാട്ടി യുവാവിനെതിരെ പരാതിയുമായെത്തി. രണ്ടുപേരുടെയും പരാതിയുടെ അടിസ്​ഥാനത്തില്‍ പോലീസ്​ ഒരു കാര്യം കണ്ടെത്തി രണ്ടിലും ‘ പ്രതി ‘ സ്ഥാനത്ത് ഒരാള്‍ തന്നെ.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാജേഷിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. എന്നാല്‍ ഒളിച്ചോടിയ സമയത്തുതന്നെ പെണ്‍കുട്ടിയെ രാജേഷ്​ വിവാഹം കഴിച്ചിരുന്നു. ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു . സ്​റ്റേഷനില്‍ രാജേഷും ഭാര്യയും പെണ്‍കുട്ടിയും കുടുംബവുമെത്തിയതോടെ പരസ്​പരം കലഹിക്കാന്‍ തുടങ്ങി.

ഇ​തോടെ പോലീസ്​ പരിഹാര നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. മൂന്നുദിവസം രാജേഷ്​ ഭാര്യക്കൊപ്പം കഴിയണം. മൂന്നുദിവസം കാമുകിക്കൊപ്പവും. ആഴ്ചയില്‍ ഒരു ദിവസം അവധിയെടുക്കുകയും ചെയ്യാം. പോലീസ്​ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച്‌ മൂന്നുപേരും കരാറില്‍ ഒപ്പിടുകയും ചെയ്​തു.

ഇതിനു പിന്നാലെയാണ് കാമുകി പീഡന പരാതി നല്‍കിയത് . സംഭവത്തില്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​ത പോലീസ്​ രാജേഷിനെതിരെ അറസ്റ്റ്​ വാറന്റ്​ പുറപ്പെടുവിച്ചു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്​.

Leave a Reply

Your email address will not be published. Required fields are marked *