നാട്ടില്‍ ചോരപ്പുഴയൊഴുക്കാന്‍ യുഡിഎഫ്‌ ഗൂഢാലോചന: എ വിജയരാഘവന്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പിനുമുമ്ബ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെ
എസ്യു അക്രമസമരം അരങ്ങേറിയത്. യുഡിഎഫ് ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയും. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരെ സഹായിക്കാനല്ല പന്തല്‍ കെട്ടി യൂത്ത് കോണ്‍ഗ്രസ് ഇരിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച്‌ മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മറ്റൊന്നും യുഡിഎഫിന് പറയാനില്ല. അതുകൊണ്ട് ഇടതുപക്ഷ മുന്നേറ്റം തടയാന്‍ ഹീനമാര്‍ഗം ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ആസൂത്രിത കലാപത്തിനും ജില്ലകളില്‍ അനുബന്ധ കലാപത്തിനുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കലാപം അഴിച്ചുവിട്ട് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച തടയാനാവില്ല.

അക്രമവും കൊലപാതകവും സംഘടിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുന്ന സംഘടനയാണ് കോണ്‍ഗ്രസ്. ഗ്രൂപ്പ് തിരിഞ്ഞ് കൊലപാതകം വരെ ഇവര്‍ നടത്തുന്നു. അക്രമസമരത്തില്‍നിന്ന് പിന്മാറി ജനാധിപത്യ മാര്‍ഗത്തിലേക്ക് യുഡിഎഫ് തിരിച്ചുവരണം.പെട്രോള്‍ വില100 രൂപയിലേക്കും പാചകവാതകവില 1000ലേക്കും കുതിക്കുകയാണ്. റവന്യൂ കമ്മി കുറയ്ക്കനാണ് വില വര്‍ധിപ്പിക്കുന്നത്. യുഡിഎഫ് അക്രമങ്ങള്‍ക്കും ഇന്ധനവില വര്‍ധനക്കും എതിരെ
സിപിഐ എമ്മും എല്‍ഡിഎഫും സമാധാനപരമായി പ്രതിഷേധം ഉയര്‍ത്തും.

എല്‍ഡിഎഫ് ജാഥയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനെ സാധാരണക്കാര്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് സ്വീകരണങ്ങള്‍. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വയനാട്ടില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ്. കോഴിക്കോട്ടും വലിയ തോതില്‍ വികസനം വന്നു. ഇടതുപക്ഷത്തിനേ വികസനത്തുടര്‍ച്ച സാധ്യമാകൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കയാണ്

വര്‍ഗീയതയോട് വ്യക്തമായ നിലപാട് ഇല്ലാത്തവരാണ് യുഡിഎഫുകാരെന്ന് ചോദ്യത്തിന് മറുപടി നല്‍കി. ഒരു വര്‍ഗീയതയോടും സിപിഐ എം സന്ധിചെയ്യില്ല. ഒരു വര്‍ഗീയതയെയയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. യുഡിഎഫ് ഒരു വര്‍ഗീയതയോട് സന്ധി ചെയ്യുകയും ഒന്നിനോട് വോട്ട് കച്ചവടം നടത്തുകയും ചെയ്യുകയാണ്. ബിജെപിയില്‍ ചേര്‍ന്നതിനെ ന്യായീകരിക്കനാണ് ഇ ശ്രീധരന്‍ എല്‍ഡിഎഫ് ഗവര്‍മെണ്ടിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. -പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചുപറയുന്ന അസത്യങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎൈ എം ജില്ലാ സെക്രട്ടറി പി മോഹനനും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *