കേ​ളി ഇ​ട​പെ​ട​ല്‍: ശ​മ്ബ​ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: മാ​സ​ങ്ങ​ളാ​യി ജോ​ലി​യോ ചെ​യ്ത ജോ​ലി​ക്ക് ശ​മ്ബ​ള​മോ ഭ​ക്ഷ​ണ​മോ ല​ഭി​ക്കാ​തെ ക​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​ഭാ​ഷ്, തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് എ​ന്നി​വ​രാ​ണ്​ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​െന്‍റ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. റി​യാ​ദ് സു​ലൈ​യി​ലെ സ്വ​കാ​ര്യ ക​മ്ബ​നി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ര്‍​ക്ക് ജോ​ലി ചെ​യ്ത നാ​ലു മാ​സ​ത്തെ ശ​മ്ബ​ളം ല​ഭി​ച്ചി​രു​ന്നി​ല്ല. ജോ​ലി​യും ശ​മ്ബ​ള​വു​മി​ല്ലാ​തെ ഭ​ക്ഷ​ണ​ത്തി​ന്​ ബു​ദ്ധി​മു​ട്ടു​ന്ന ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ളും പാ​ച​ക വാ​ത​ക​വും എ​ത്തി​ച്ചു ന​ല്‍​കി. തു​ട​ര്‍​ന്ന് സ്പോ​ണ്‍​സ​റു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​രു​ടെ ശ​മ്ബ​ള കു​ടി​ശ്ശി​ക ന​ല്‍​കാ​നോ ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റ് ന​ല്‍​കാ​നോ അ​ദ്ദേ​ഹം ആ​ദ്യം ത​യാ​റാ​യി​ല്ല. നി​ര​ന്ത​ര​മു​ള്ള സ​മ്മ​ര്‍​ദ​ത്തി​നൊ​ടു​വി​ല്‍ വി​മാ​ന ടി​ക്ക​റ്റ് ന​ല്‍​കി​യാ​ല്‍ ഫൈ​ന​ല്‍ എ​ക്സി​റ്റ് വി​സ അ​ടി​ച്ചു​ന​ല്‍​കാ​മെ​ന്ന് സ്​​പോ​ണ്‍​സ​ര്‍ സ​മ്മ​തി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷി​നു​ള്ള ടി​ക്ക​റ്റ് കേ​ളി സു​ലൈ ഏ​രി​യ ക​മ്മി​റ്റി ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​ഭാ​ഷി​നു​ള്ള ടി​ക്ക​റ്റ്​ അ​ദ്ദേ​ഹ​ത്തി​െന്‍റ ഭാ​ര്യ നാ​ട്ടി​ല്‍ നി​ന്നും ഏ​ര്‍​പ്പാ​ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ത്​ ദു​ബൈ വ​ഴി പോ​കു​ന്ന ടി​ക്ക​റ്റ് ആ​യ​തി​നാ​ല്‍ നി​ല​വി​ലെ യാ​ത്രാ​വി​ല​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ലൈ ഏ​രി​യ ക​മ്മി​റ്റി ത​ന്നെ ഇ​ട​പെ​ട്ട്​ കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും നാ​ട്ടി​​ല്‍ നേ​രി​ട്ട്​ എ​ത്താ​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *