നീലയും പിങ്കും നിറത്തില്‍ നായകള്‍ പ്രത്യക്ഷപ്പെടുന്നു; ആശങ്കയോടെ ജനങ്ങള്‍

മോസ്‌കോ:  മോസ്കോയിലെ വ്യാവസായിക നഗരത്തിലെ ഒരു ഗ്ലാസ് ഫാക്ടറിക്ക് സമീപം നീല രോമങ്ങളുള്ള ഏഴു നായ്ക്കള്‍ അലഞ്ഞുനടക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. ആദ്യം ഇവയെ കണ്ടപ്പോള്‍ അറിയപ്പെടാത്ത ഏതോ ഇനത്തില്‍ പെട്ട നായകളായിരിക്കും എന്നാണ് കരുതിയത് എന്നാല്‍, നീല നിറമായിരുന്ന നായ്ക്കള്‍ക്ക് പുറമെ പിങ്ക് നിറമുള്ള നായ്ക്കളെയും കാണാന്‍ തുടങ്ങിയത്തോടെ ജനങ്ങള്‍ക്ക് ആശങ്കയായി. പുതിയതരം രോഗമാണോ ഇതെന്ന് വിചാരിച്ചു. എന്നാല്‍ നായ്ക്കളുടെ ഈ നിറമാറ്റത്തിന്റെ കാരണം തിരക്കി പോയപ്പോഴാണ് ഒരു കാര്യം മനസിലായത്. ഉപയോഗശൂന്യമായ കിടക്കുന്ന ഒരു ഫാക്ടറി ഉണ്ടാക്കുന്ന രാസമാലിന്യങ്ങളാണ് ഈ നിറമാറ്റത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ശീതയുദ്ധകാലത്തും അതിനുശേഷവും 300,000 ടണ്‍ രാസമാലിന്യങ്ങളാണ് ഇവിടേക്ക് വലിച്ചെറിയപ്പെട്ടത്, ഇത് രാജ്യത്തെ ഏറ്റവും മലിനമായ പ്രദേശങ്ങളില്‍ ഒന്നാണെന്നും റിപോര്‍ടുകള്‍ ഉണ്ട്. സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണം ആറുവര്‍ഷം മുമ്ബ് ഈ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. രാസമാലിന്യമാണ് രോമങ്ങളുടെ ഈ നിറമാറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, പ്ലാന്റിന്റെ മാനേജര്‍ ചിത്രങ്ങളുടെ ആധികാരികത നിഷേധിച്ച്‌ രംഗത്തുവന്നു. അവ കെട്ടിച്ചമച്ചതാണ് എന്നാണ് മാനേജര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *