വിവാഹേതര ബന്ധം ആരോപിച്ച് പട്ടാപ്പകല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാനയിലായിരുന്നു സംഭവം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവില്‍ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ് അവിഹിതബന്ധം ആരോപിച്ചു ആക്രമണം അഴിച്ചു വിട്ടത്.
ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് അതിക്രമത്തിന് ഇരയായത്. അക്രമികള്‍ ഇവരുടെ വീടും തല്ലി തകര്‍ത്തു. പെണ്‍കുട്ടിയുടെ അമ്മയക്ക് ആക്രമണ സംഘത്തിലെ ഒരാളുടെ ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യ പ്രതിയെ പൊലീസ് പിടികൂടി.
പശ്ചിമ ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും തെരുവുകള്‍ ഗുണ്ടകള്‍ കൈയ്യടക്കിയിരിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.
