പാചകവാതക വില; സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: ഇന്ധനവില വര്‍ധനവിനൊപ്പം ജനങ്ങളെ ദുരിതത്തിലാക്കി പാചകവാതക വില വര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്നുമുതല്‍ നിലവില്‍ വരും. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. എന്നാല്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞു.

കഴിഞ്ഞയാഴ്‌ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80 രൂപയിലധികമാണ് വില വര്‍ധിച്ചത്.

അതേസമയം, രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. ഡീസല്‍ വില 88 ലേക്ക് എത്തുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 87 ലേക്ക് അടുക്കുന്നു. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *