ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന ആഴക്കടല്‍ മത്സ്യബന്ധനത്തിന് മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
കള്ളങ്ങള്‍ കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊന്നും ഇപ്പോള്‍ ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നത്. മന്ത്രിസഭയിലുള്ളവര്‍ക്കെല്ലാം മറവിരോഗമാണോ എന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ പരിപൂര്‍ണമായി വഞ്ചിക്കുകയായിരുന്നു. സൈന്യം എന്നു പറഞ്ഞ് മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം സല്യൂട്ട് നല്‍കും. പിന്നെ അമേരിക്കന്‍ കമ്ബനിയുമായി ചേര്‍ന്ന് അവരെ വഞ്ചിക്കും. ഇതാണ് പിണറായി സര്‍ക്കാരിന്റെ പെരുമാറ്റം. ഈ സര്‍ക്കാരില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും ചെന്നിത്തല പറഞ്ഞു.
