വളരെ ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആര്‍.എസ്.എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സന്തുലിതാവസ്ഥ നഷ്ടമായാല്‍ രാഷ്ട്രം അസ്വസ്ഥമാകുമെന്നും രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുകയും മാധ്യമസ്ഥാപനങ്ങളേയും പ്രവര്‍ത്തകരേയും ആക്രമിക്കുകയുമാണ് ആര്‍.എസ്.എസും സംഘവുമെന്നും രാഹുല്‍ ആരോപിച്ചു .
’ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് നിലനില്‍ക്കുന്നത്. സന്തുലിതാവസ്ഥ നഷ്ടമായാല്‍ രാഷ്ട്രം അസ്വസ്ഥമാകും. അതാണ് കേന്ദ്ര ആശയം. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലോക്സഭ, നിയമസഭ, പഞ്ചായത്തുകള്‍ പിന്നെ ജുഡീഷ്യറി സ്വതന്ത്ര മാധ്യമങ്ങള്‍ ഇതൊക്കെയാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. ഇതാണിപ്പൊള്‍ ആക്രമിക്കപ്പെടുന്നത്’ -തൂത്തുക്കുടിയിലെ വിഒസി കോളേജില്‍ സംസാരിക്കവെ രാഹുല്‍ പ്രതികരിച്ചു .
“കഴിഞ്ഞ ആറ് വര്‍ഷമായി കാണുന്നത് ഈ സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിതമായ ആക്രമണമാണ്. ജനാധിപത്യം ഒറ്റയടിക്കായിരിക്കില്ല ഇല്ലാതാകുന്നത്. അത് പതുക്കെയാണ് മരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് സങ്കടമുണ്ട്. അത് നിലവിലില്ല. ആര്‍എസ്‌എസ് വന്‍തോതില്‍ ധനസമ്ബാദനം നടത്തി നമ്മുടെ സ്ഥാപനപരമായ സന്തുലിതാവസ്ഥയെ നശിപ്പിച്ചു. അതാണ് സംഭവിച്ചത്’ -അദ്ദേഹം പറഞ്ഞു.
‘രാജ്യദ്രോഹ നിയമത്തിന്‍റെ ദുരുപയോഗം, ആളുകളെ കൊല്ലുക, ഭീഷണിപ്പെടുത്തുക ഇവയെല്ലാം പ്രശ്നത്തിന്‍റെ ലക്ഷണങ്ങളാണ്. വന്‍തോതില്‍ പണം സ്വരുക്കൂട്ടി ആര്‍.എസ്.എസ് രാജ്യത്തെ സ്ഥാപന സന്തുലിതാവസ്ഥയെ നശിപ്പിക്കുകയായിരുന്നു’-രാഹുല്‍ കൂട്ടിച്ചേര്‍ത്തു .
