ജമാല്‍ ഖശോഗി വധം: അമേരിക്കന്‍ കോണ്‍ഗ്രസ്​ റിപ്പോര്‍ട്ട്​ സൗദി തള്ളി

ജിദ്ദ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​​ അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും തള്ളി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയമാണ്​ ഇത്​ സംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. സൗദി പൗരനായ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ അമേരിക്കന്‍ കോണ്‍ഗ്രസിന്​ നല്‍കിയ റിപ്പോര്‍ട്ട്​ സൗദി വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു. രാജ്യ നേതൃത്വത്തെക്കുറിച്ച്‌​ ആ റിപ്പോര്‍ട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങള്‍ അംഗീകരിക്കാനാകില്ല, അതിനാല്‍ തന്നെ സൗദി ഭരണകൂടത്തിന്​ ഇൗ റിപ്പോര്‍ട്ട്​ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

രാജ്യത്തി​െന്‍റ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച്‌​ നടപ്പാക്കിയ ഗുരുതരമായ കുറ്റകൃത്യമാണതെന്ന്​​ ​​ സൗദി അധികാരികള്‍ നേരത്തെ പ്രസ്​താവന നടത്തിയ കാര്യം അവര്‍ ഓര്‍മിപ്പിച്ചു. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും, അവര്‍ക്കെതിരെ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്​തു. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഭരണ നേതൃത്വം കൈക്കൊള്ളുകയും ചെയ്​ത സമയത്ത്​, തെറ്റായതും നീതിയുക്തമല്ലാത്തതുമായ നിഗമനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു റിപ്പോര്‍ട്ട്​ വരുന്നത്​ ഖേദകരകമാണ്​.

സൗദി അറേബ്യയുടെ നേതൃത്വത്തെയും പരമാധികാരത്തെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയ​ും ബാധിക്കുന്ന ഏത്​ കാര്യവും രാജ്യം തള്ളിക്കളയും. സൗദി അറേബ്യക്കും അമേരിക്കക്കുമിടയിലെ സഹകരണം ശക്തവും ദൃഢവുമാണെന്ന്​ വിദേശകാര്യ മന്ത്രാലയം ​പ്രസ്​താവനയില്‍ ഓര്‍മിപ്പിച്ചു. കഴിഞ്ഞ എട്ട്​ ദശകങ്ങളില്‍ പരസ്​പര ബഹുമാനത്തിലധിഷ്​ഠിതമാണ്​ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം. വിവിധ ഇടങ്ങളില്‍ അവ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും ഐക്യവും സഹകരണവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്​. അത് നിലനില്‍ക്കാനാണ്​​ സൗദി ആഗ്രഹിക്കു​ന്നതെന്നും​ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയില്‍ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *