സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളിലെല്ലാം അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഫെമ നിയമങ്ങളുടെ ലംഘനമാണ് ഉണ്ടാകുന്നത്. തട്ടിപ്പ് സംഘങ്ങളാണ് ഈ സര്‍ക്കാരിന്റെ വിശ്വസ്തര്‍. സര്‍ക്കാര്‍ പദ്ധതികള്‍ ഏല്‍പ്പിക്കുന്നതും ഈ തട്ടിപ്പ് സംഘത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങളെ ഈട് നിര്‍ത്തി വായ്പകളെടുക്കുകയാണ്. ഈ കൊള്ളയ്ക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിലും ഒന്നും അറിഞ്ഞില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. തട്ടിപ്പ് സംഘങ്ങളുടെ മറ പിടിച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. തോമസ് ഐസക്കിന് ഈ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ല. നിയമം ലംഘിച്ചത്തിനെതിരെ നടപടി ഉണ്ടാകണം. എല്ലാ വകുപ്പിലും തട്ടിപ്പ് സംഘങ്ങളാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
