തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കൊടിയേരിയും കാനവും പറഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രി ഒരു നടപടിയും എടുക്കാത്തത് അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
“അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത്.” – ചെന്നിത്തല ചോദിച്ചു.
മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന് ചെന്നിത്തല പറഞ്ഞു. ഈ നടപടി കേരളത്തിലെ ജനങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും എന്നിട്ട് കുറേ മന്ത്രിമാര്‍ ന്യായീകരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കെ.ടി. ജലീല്‍ നടത്തിയ മുഴുവന്‍ നടപടികളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ചെന്നിത്തല പറഞ്ഞു.തോറ്റ കുട്ടികളെ മുഴുവന്‍ ജയിപ്പിച്ച മന്ത്രിയാണ് ജലീല്‍. ആ നടപടി വന്നപ്പോള്‍ രാജി വെക്കേണ്ടതായിരുന്നു. കസ്റ്റംസ് ചോദ്യംചെയ്യല്‍ നടപടികളുമായി മുന്നോട്ട് പോയപ്പോല്‍ രാജിവെക്കേണ്ടതയിരുന്നു. ഇപ്പോള്‍ ലോകായുക്ത പറഞ്ഞാല്‍ പോലും രാജിവെക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
