ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന് നല്കാന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇതിനായി 1.34 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്കാന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സൗജന്യ നിരക്കില്‍ വാകിസിനേഷന് ലഭ്യമാവുക. സ്വകാര്യ ആശുപത്രികളില്‍ പോകുന്നവര്‍ പണം നല്‍കേണ്ടി വരും. എത്രയും വേഗത്തില്‍ ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരേ വാക്സിന് പല വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും കമ്ബനികള്‍ പിന്മാറണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്സിന് നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും കെജ് രിവാള്‍ ആവശ്യപ്പെട്ടു.
