ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൃഗശാല അടച്ചു

ഹൈദരാബാദ്: കൊവിഡ് ബാധിച്ച്‌ ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ സുഖംപ്രാപിച്ചു വരുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ സഞ്ചാരികള്‍ എത്തുന്ന നെഹ്‌റു പാര്‍ക്ക് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സുവോളജിക്കല്‍ പാര്‍ക്കുകളിലൊന്നാണ്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് സിംഹങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ വിദഗ്ധ പരിശോധനയ്ക്കായി സി.സി.എം.ബി സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പരിശോധനാഫലം പുറത്തുവരൂ. മനുഷ്യരില്‍ നിന്നാണോ സിംഹങ്ങള്‍ക്ക് ഈ രോഗം പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കും. മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *