കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍, കൊള്ള, കൊലപാതകങ്ങള്‍ എന്നിവ അവസാനമില്ലാതെ തുടരുന്നതിനെതിരെ, എത്രയും വേഗം നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്ത ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ മറവില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. ബംഗാളിലെ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളില്‍ 12 പേര് മരിച്ചതായാണു റിപ്പോര്‍ട്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും അക്രമത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കോടതിയില്‍ ഹര്‍ജി നല്കി.
