ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്ബ​നാ​ട്ടു​ള്ള മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചി​രു​ന്ന​ത്.

ഭൗ​തി​ക ശ​രീ​രം അ​ല്‍​പ സ​മ​യ​ത്തി​ന​കം തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ലേ​ക്കു മാ​റ്റും. ക​ബ​റ​ട​ക്കം നാ​ളെ.​ ശാ​രീ​രി​ക ക്ഷീ​ണ​ത്തെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *