നടനും എഴുത്തുകാരനുമായിരുന്ന മാടമ്ബ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായിരുന്ന മാടമ്ബ് കുഞ്ഞുക്കുട്ടന്‍ (81) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുറെക്കാലമായ് അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മാടമ്ബിനെ കഴിഞ്ഞ ദിവസം വീണ്ടും പനിയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കയായിരുന്നു.

സംസ്‌കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു. 1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ‘മഹാപ്രസ്ഥാനം’ എന്ന നോവലിനു ലഭിച്ചു. 2000-ല്‍ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്‌നിനക്ഷത്രം, കരുണം, അഗ്‌നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *