ന്യൂഡല്‍ഹി: സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകദേഭത്തെ കെജ്രിവാള് സിംഗപ്പൂര്‍ വകഭേദമെന്ന് വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി സിംഗപ്പൂര്‍ പ്രതിഷേധമറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം തന്നെയാണ് സിംഗപ്പൂരിലും റിപ്പോര്‍ട്ട് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യക്കായി കെജ്രിവാള് സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. സിംഗപ്പൂര്‍ ഇന്ത്യക്ക് ആവശ്യമായ ഓക്സിജന്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ കുറിച്ച് അരവിന്ദ് കെജ്രിവാള് പ്രസ്താവന നടത്തിയത്. സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഈ സാഹചര്യത്തില്‍ വിമാനങ്ങള്ക്ക്നിയന്ത്രണമേര്പ്പെടുത്തണമെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
