‘പ്രഫുല്‍ പ​ട്ടേല്‍ ലക്ഷദ്വീപുകാരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു, ഇടപെടണം’: രാഹുല്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ്​ ജനതയുടെ ജീവിതവും ആത്​മവിശ്വാസവും തകര്‍ത്ത്​ തുടര്‍ച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ കത്ത്​. ഓരോ ദിനവും പുതുതായി കരാള നിയമങ്ങള്‍ അടിച്ചേല്‍പിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.

‘പ്രഫുല്‍ പ​ട്ടേല്‍ ലക്ഷദ്വീപുകാരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു, ഇടപെടണം’- പ്രധാനമന്ത്രിക്ക്​ രാഹുലി​െന്‍റ കത്ത്​

”സുഖമെന്ന്​ കരുതുന്നു. ലക്ഷദ്വീപി​െന്‍റ കാലങ്ങളായുള്ള പ്രകൃതി ഭംഗിയും ഭിന്ന സംസ്​കാരങ്ങളുടെ സംഗമവും തലമുറകളായി ആളുകളെ ഇവിടേക്ക്​ ആകര്‍ഷിക്കുന്നു. ഇൗ പൈതൃകത്തി​െന്‍റ കാവല്‍ക്കാര്‍ തേടുന്നത്​ ദ്വീപുകൂട്ടങ്ങളുടെ പാരമ്ബര്യം സംരക്ഷിക്കണമെന്നാണ്​. പക്ഷേ, ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പ​ട്ടേല്‍ പ്രഖ്യാപിച്ച കടുത്ത ജനദ്രോഹ നയങ്ങള്‍ അവരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ അഡ്​മിനിസ്​ട്രേറ്റര്‍ ഏകപക്ഷീയമായി ദൂര​വ്യാപക പ്രത്യാഘാതങ്ങളുള്ള പരിഷ്​കാരങ്ങളാണ്​ നിര്‍ദേശിച്ചിരിക്കുന്നത്​. ഈ സ്വേഛാധിപ നടപടികള്‍ക്കെതി​രെ ലക്ഷദ്വീപ്​ ജനത പ്രതിഷേധിക്കുകയാണ്​.

അടുത്തിടെ ലക്ഷദ്വീപ്​ വികസന ​അതോറിറ്റി പ്രഖ്യാപിച്ച കരട്​ നിയമം ദ്വീപി​െന്‍റ പാരിസ്​ഥിതിക പവിത്രത നശിപ്പിക്കാനുള്ള അഡ്​മിനിസ്​ട്രേറ്ററുടെ ശ്രമമാണ്​ പുറത്തുകൊണ്ടുവരുന്നത്​. ഭൂമിയുടെ ഉടമസ്​ഥാവകാശവുമായി ബന്ധപ്പെട്ട്​ നിലവിലെ സുരക്ഷാ വ്യവസ്​ഥകള്‍ ഇല്ലാതാക്കുന്ന നിയമം ചില വിഷയങ്ങള്‍ക്കുവേണ്ടി പരിസ്​ഥിതി നിയമങ്ങളെ കളങ്കപ്പെടുത്തുകയും ഇരകള്‍ക്ക്​ നിയമത്തി​െന്‍റ വഴി തേടുന്നത്​ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. താല്‍ക്കാലിക വാണിജ്യ നേട്ടങ്ങള്‍ക്കായി ഉപജീവന സുരക്ഷയും സുസ്​ഥിര വികസനവുമാണ്​ ഇവിടെ ബലിനല്‍കപ്പെടുന്നത്​.

രണ്ടിലേറെ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത്​ നിയമം തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്​. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ (പി.എ.എ.ആര്‍), ലക്ഷദ്വീപ്​ മൃഗസംരക്ഷണ നിയമം എന്നിവയിലെ നിര്‍ദിഷ്​ട ഭേദഗതികളും ലഹരി വില്‍പന നിരോധനം എടുത്തുകളയലും ദ്വീപ്​ വാസികളുടെ സാംസ്​കാരിക, മതപരമായ ചട്ടക്കൂടിനു മേലുള്ള കടന്നുകയറ്റമാണ്​. ബേപ്പൂര്‍ തുറമുഖവുമായി ബന്ധം വിഛേദിക്കാനുള്ള തീരുമാനം കേരളവുമായി നിലനില്‍ക്കുന്ന ചരിത്രപരവും സാംസ്​കാരികവുമായ ഇഴയടുപ്പം തകര്‍ക്കലാണ്​.

ഇതോടൊപ്പം പറയേണ്ട മറ്റൊന്ന്​, ഈ മഹാമാരിക്കിടയിലും മത്സ്യബന്ധന തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന നിര്‍മിതികള്‍ അഡ്​മിനിസ്​​ട്രേറ്ററുടെ നിര്‍ദേശ പ്രകാരം തകര്‍ക്കപ്പെട്ടു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, ക്വാറന്‍റീന്‍ നിയമങ്ങളില്‍ വിട്ടുവീഴ്​ച ചെയ്​ത്​ ദ്വീപില്‍ കോവിഡ്​ വ്യാപനത്തിന്​ അപകടകരമായ വേഗം നല്‍കി. വികസനത്തി​െന്‍റയും ക്രമസമാധാന പാലനത്തി​െന്‍റയും മറവില്‍, ഏതുതരം പ്രതിഷേധവും കുറ്റകൃത്യമാക്കി ​െകാണ്ടുവന്ന കരാളമായ നിയമങ്ങള്‍ താഴെത്തട്ടിലുള്ള ജനാധിപത്യത്തി​െന്‍റ കടക്കല്‍ കത്തിവെക്കുന്നു.

വിഷയത്തില്‍ ഇടപെടണമെന്നും​ മേല്‍ചൊന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയാണ്​. സ്വന്തം ജീവിത ശൈലിയെ മാനിക്കുകയും സ്വപ്​നങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വികസനാധിഷ്​ഠിത കാഴ്​ചപ്പാട്​ അര്‍ഹിക്കുന്നുണ്ട്​, ലക്ഷദ്വീപ്​ ജനത”.

Leave a Reply

Your email address will not be published. Required fields are marked *