ജീവനുള്ള പാമ്ബിനെ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ‘ സ്വയം പ്രഖ്യാപിത പ്രവാചകന്‍ ‘ അറസ്റ്റില്‍

ബുഡിരിറോ ; പാമ്ബിനെ കൊണ്ട് കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത പ്രവാചകനെ പോലീസ് അറസ്റ്റ് ചെയ്തു . സിംബാബ്‌വെയിലെ ബുഡിരിറോയിലാണ് സംഭവം . 38 കാരനായ ലുക്‌സണ്‍ മാപുരിസയെയാണ് ഹരാരെ പോലീസ് അറസ്റ്റ് ചെയ്തത് .

താന്‍ പ്രവാചകനാണെന്നാണ് മാപുരിസ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരിക്കുന്നത് . ഇതിന്റെ പേരില്‍ ആരാധനാലയവും ഇയാള്‍ പണി കഴിപ്പിച്ചിരുന്നു .ഈ ആരാധനാലയത്തില്‍ പ്രാര്‍ത്ഥന നടത്താനെത്തിയ 25 വയസ്സുകാരിയെയാണ് മാപുരിസ പീഡിപ്പിച്ചത് .പ്രാര്‍ത്ഥനയ്ക്കായി എത്തിയ യുവതിയോട് അടുത്തുള്ള ഒരു സ്ഥലത്തേക്ക് തന്നോടൊപ്പം വരാന്‍ മാപുരിസ ആവശ്യപ്പെട്ടു.

ഇതനുസരിച്ച്‌ മാപുരിസയ്ക്കൊപ്പം മുഫാകോസ് നഗരപ്രാന്തത്തിലെ ചെംഹാന്‍സ മൈതാനത്തേക്ക് പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു . ജീവനുള്ള പാമ്ബിനെ കാട്ടി ഭീഷണിപ്പെടുത്തിയാണ് മാപുരിസ യുവതിയെ പീഡിപ്പിച്ചത് . .

ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ പിന്നീടുള്ള ദിവസങ്ങളില്‍ മാപുരിസ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടര്‍ന്ന് യുവതി വിവരം തന്റെ ബന്ധുവിനെ അറിയിക്കുകയും , മെയ് 29 ന് മാപുരിസയ്ക്കെതിരെ ഗ്ലെന്‍ വ്യൂ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു .

ചോദ്യം ചെയ്യലില്‍, കുറ്റം സമ്മതിച്ച മാപുരിസ തന്റെ മുത്തച്ഛനില്‍ നിന്നും പാരമ്ബര്യമായി ലഭിച്ച പാമ്ബിനെ കാട്ടിയാണ് സ്ത്രീയെ ഭീഷണിപ്പെടുത്തിയതെന്നും വ്യക്തമാക്കി . സംഭവത്തെത്തുടര്‍ന്ന്, കുടുംബാംഗങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ കൂടെ മാത്രമേ സ്ത്രീകള്‍ സഭാ നേതാക്കളില്‍ നിന്നോ പ്രവാചകന്മാരില്‍ നിന്നോ ഉപദേശം തേടാന്‍ എത്താവൂ എന്ന നിര്‍ദേശവും ഹരാരെ പോലീസ് പുറപ്പെടുവിച്ചു .

ആത്മീയ രോഗശാന്തിയുടെ മറവില്‍, പെണ്‍കുഞ്ഞുങ്ങളെ പ്രവാചകന്മാരുടെ അടുത്ത് കൊണ്ടു പോകുന്നതിനെതിരെയും പോലീസ് ​​രക്ഷിതാക്കള്‍ക്ക് ​​മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *