കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധം: കേന്ദ്ര സംഘത്തിന്​ സംതൃപ്​തി -മന്ത്രി വീണ ജോര്‍ജ്​

തിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്​തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്​ പറഞ്ഞു. അടിസ്​ഥാന സൗകര്യങ്ങള്‍, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ്​ സംഘം പരിശോധിച്ചത്​. സംസ്​ഥാനത്തെ വാക്​സിനേഷന്‍ നടപടികളിലും സംഘം സംതൃപ്​തരാണ്​.

കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്​ഥര്‍ സംഘത്തെ ധരിപ്പിച്ചു. സംസ്​ഥാനത്തിന്​ കൂടുതല്‍ വാക്​സിന്‍ ആവശ്യമാണെന്ന്​ അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്​.

ഏകദേശം മൂന്ന്​ ലക്ഷം ഡോസ്​ വാക്​സിന്‍ ഒരു ദിവസം എടുക്കാനുള്ള സൗകര്യം സംസ്​ഥാനത്തുണ്ട്​​. ജൂലൈയില്‍ 90 ലക്ഷം വാക്​സിന്‍ അധികം വേണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ജനസംഖ്യ വെച്ച്‌​ നോക്കു​േമ്ബാള്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ്​ വന്നവരുടെ നിരക്ക്​ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്‌​ കേരളത്തില്‍ കുറവാണ്​. എന്നാല്‍, രോഗം വരാന്‍ സാധ്യതയുള്ളവര്‍ ഇവിടെ കൂടുതലാണ്​. അതിനാല്‍​ വാക്​സിനേഷന്‍ ശക്​തിപ്പെടുത്തണം. ഈ നിര്‍ദേശത്തോട്​ കേന്ദ്ര സംഘം യോജിച്ചിട്ടുണ്ട്​. രണ്ടാം തരംഗം മറികടക്കാത്തതിനാല്‍ സംസ്​ഥാനത്തെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ്​ തീരുമാനമെന്നും മന്ത്രി വീണ ​ജോര്‍ജ്​ പറഞ്ഞു.

സംഘം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ്​ സന്ദര്‍​ശിച്ചത്​. ജില്ല കലക്ടറുമാരുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും സന്ദര്‍ശിച്ച്‌​ ചികിത്സ ​പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ഡോ. രുചി ജെയിന്‍, ഡോ. വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്​. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചത്. കേരളത്തെ കൂടാതെ അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ്​ വിവിധ സംഘങ്ങള്‍ എത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *