ഭര്‍ത്താവിനെ കേസില്‍ കുടുക്കി;യുവതിയും കാമുകനും അറസ്റ്റില്‍

തൊടുപുഴ- ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കി കാമുകനൊപ്പം ജീവിക്കാന്‍ ശ്രമിച്ച യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗം സൗമ്യ സുനില്‍(33), മയക്കുമരുന്ന് എത്തിച്ചു നല്‍കിയ കൊല്ലം വേങ്ങക്കര റഹിയമന്‍സില്‍ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കല്‍ അനിമോന്‍ മന്‍സില്‍ എസ്. ഷെഫിന്‍ഷാ(24) എന്നിവരെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്.സൗദിയില്‍ ജോലി ചെയ്യുന്ന കാമുകന്‍ വിനോദ്(42)നായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗമ്യയുടെ ഭര്‍ത്താവ് അമ്പലമേട് തോട്ടാപ്പുരക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കിന്റെ ടാങ്ക് കവറില്‍ മാകമയക്കുമരുന്നായ എം. ഡി. എം. എ രഹസ്യമായി വെച്ച് പോലീസിന് അറിയിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുതയും സൗമ്യയുടെ ഫോണ്‍ കാളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു.
സൗമ്യയും അയല്‍വാസിയായിരുന്ന വിനോദും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലാണ്.സുനിലിനെ ഒഴഇവാക്കി ഒന്നിച്ച് ജീവിക്കാനായിരുന്നു പദ്ധതി.കൊലപ്പെടുത്താനാണ് ആദ്യം ആലോചിച്ചത്.എന്നാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു.വിനോദിന്റെ നിര്‍ദേശപ്രകാരം സുഹൃത്തുക്കളാണ് മയക്കുമരുന്ന് വാങ്ങി വിനോദിന്റെ ബൈക്കില്‍ വെച്ചത്. പദ്ധതി ആസൂത്രണം ചെയ്യാന്‍ വിനോദ് സൗദിയില്‍ നിന്ന് നാട്ടില്‍ വന്ന് തിരിച്ചു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *