അമേരിക്കയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.സംഭവസ്ഥലത്തുവച്ച്‌ തന്നെ അക്രമിയും കൊല്ലപ്പെട്ടു.പ്രാദേശിക സമയം 4.50ഓടെയാണ് ആശുപത്രിയില്‍ നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്.

വെടിവയ്പ്പ് നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി.

പൊലീസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു.ഉവാള്‍ഡെ സ്‌കൂളില്‍ വെടിവയ്പ്പ് ഉണ്ടായതിന് പിന്നാലെ തോക്കുലോബിയെ തകര്‍ക്കുമെന്ന് ബൈഡന്‍ പ്രസ്താവിച്ചിരുന്നു.

നിരീക്ഷണവും ജാഗ്രതയും ശക്തമാകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളില്‍ വെടിവയ്പ്പുണ്ടായിരുന്നു. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *