ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല.
അതേസമയം ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാര്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ അഴിച്ചുവിട്ടത്. ഖത്തര്‍ എയര്‍വെയ്‌സിനെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വനം ചെയ്യുന്ന ‘ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ്’ കാമ്ബയിന്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇതേതുടര്‍ന്ന് ഇന്ത്യക്കും അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിക്കാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായിമോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ മുസ്‌ലിം ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും സംഭവത്തെ കാണുന്നത്. അതേസമയം,ഇന്ത്യക്കെതിരെ പശ്ചിമേഷ്യയില്‍ അലയടിക്കുന്ന പൊതുജന രോഷം സാമ്ബത്തിക ബഹിഷ്കരണത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതേതുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ചില സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചുതുടങ്ങിയതായി ‘റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ബി.ജെ.പിക്കുള്ളില്‍ വലിയ അസംതൃപ്‌തിയും വാക്ക്തര്‍ക്കവും അരങ്ങേറി. ഖത്തറിന്റെ സമ്മര്‍ദം മൂലമാണ് നേതാക്കളെ പുറത്താക്കിയതെന്നും ഖത്തറിന് എങ്ങിനെയാണ് ഇത്രയുമധികം സ്വാധീനം ലഭിച്ചതെന്നും ഖത്തറിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് വലതുപക്ഷ അനുഭാവികള്‍ മുന്നോട്ടുവന്നു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി നേരിട്ട് പ്രതിഷേധം അറിയിക്കുന്നത്. തന്റെ ശിഷ്യര്‍ക്ക് പറ്റിയ അമളി കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ക്രൂഡോയില്‍ നിര്‍ത്തലാകുമോ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുമോ എന്ന ഭയത്തിലാണ് പ്രധാനമന്ത്രി മോദിജി എന്ന് ചില വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അറബ് രാഷ്ട്രങ്ങളുടെ അതൃപ്തി തീര്‍ക്കാന്‍ നേരിട്ട് ഇടപെടാനിരിക്കുകയാണ് മോദിജിയിപ്പോള്‍.
