പ്രശാന്തിന്റെ തന്ത്രം പയറ്റി കോണ്‍ഗ്രസ്; യുപിക്ക് പിന്നാലെ ത്രിപുരയിലും സ്ഥാനാര്‍ത്ഥിയില്ല

ദില്ലി; ഉത്തര്‍പ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാനതകള്‍ ഇല്ലാത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്.

ഭരണത്തിലിരുന്ന പഞ്ചാബില്‍ അടക്കം ദയനീയ തോല്‍വിയായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ണ സജ്ജമായിരിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുകയാണ് നേതൃത്വം. ഇതിന്റെ ആദ്യ പടിയായി കരുത്ത് കുറഞ്ഞ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി ബന്ധം സ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

17 സംസ്ഥാനങ്ങളില്‍ തനിച്ച്‌ പോരാട്ടം,168 സീറ്റില്‍ പ്രാദേശിക കക്ഷിക്കൊപ്പം

2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ 17 സംസ്ഥാനങ്ങളിലെ 358 സീറ്റുകളില്‍ മത്സരിക്കാനും തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ 168 സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കാനുമായിരുന്നു രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഖ്യത്തിലെ മുതിര്‍ന്ന പാര്‍ട്ടിയായി മത്സരിക്കാനും പാര്‍ട്ടി ആലോചിക്കുന്നു.

അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളെ പരമാവധി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറാനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ച അഞ്ച് തന്ത്രപ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം.അഞ്ചു സംസ്ഥാനങ്ങളിലെ 168 സീറ്റുകളില്‍ അതാത് ഇടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 17 സീറ്റുകളില്‍ ചെറുപാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടണം എന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *