ലോക കേരള സഭയില്‍ അനിത പുല്ലയില്‍ എങ്ങനെയെത്തിയെന്ന് കെ.മുരളീധരന്‍ എംപി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച അനിത പുല്ലയില്‍ എങ്ങനെ സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്തെന്ന് കോണ്‍ഗ്രസ് എം പി കെ.മുരളീധരന്‍.

പാസ് ഇല്ലാതെ അനിത പുല്ലയില്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കര്‍ മറുപടി പറയണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കളങ്കിതരായ ആളുകള്‍ ഭരണത്തിന്‍റെ പങ്ക് പറ്റുകയാണെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

ലോക കേരള നിയമസഭയുമായി ബന്ധപ്പെട്ട് വ്യവസായി എം എ യൂസഫലി നടത്തിയ പ്രതികരണത്തിലും കെ. മുരളീധരന്‍ മറുപടി നല്‍കി. യൂസുഫലിയുടെ അഭിപ്രായത്തിനനുസരിച്ച്‌ കോണ്‍ഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാല്‍ സര്‍ക്കാരിന്‍റെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികള്‍ക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *