ഭാഷകളെ വര്‍ഗ്ഗീയവല്‍ക്കരിക്കരുത് : മുഖ്യമന്ത്രി

മലപ്പുറം :സങ്കുചിത താല്‍പ്പെര്യങ്ങള്‍ക്ക് വേണ്ടി ഭാഷകളെ വര്‍ഗ്ഗീയമായി കാണുത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം വളവന്നൂര്‍ അന്‍സാര്‍ അറിബി കോളേജിന്റെ 50 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .എല്ലാ ഭാഷകളും ഓരോ സംസ്‌കാരവും സവിശേഷതകയും നാട്ടില്‍ പ്രസരിപ്പിക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ പുതുവഴികള്‍ വെട്ടി പുതിയ തലമുറക്ക് അനിവാര്യമായ വിദ്യാഭ്യാസ സംരഭങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത തടയാന്‍ മതേതരത്വത്തിന്റെ അടിത്തറ ഭദ്രമാക്കണം. മതേതര ആധുനികതയാണ് കേരളത്തിന്റെ നവോത്ഥാനത്തിന് ശക്തി പകര്‍ന്നത്. അത് നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുളളകോയ മദനി അദ്ധ്യക്ഷനായിരുന്നു.മന്ത്രി പി കെ കുഞ്ഞാലികുട്ടി, , കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന തലത്തില്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയം നേടിയവര്‍ക്കുളള ഉപഹാരങ്ങള്‍ മന്ത്രി എ പി അനില്‍കുമാര്‍ വിതരണംചെയ്തു. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: സിദ്ധീഖ് അഹമ്മദ് സുവനീര്‍ പ്രകാശനം ചെയ്തു. അബ്ദുസമദ് സമദാനി എം എല്‍ എ അദ്ധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *